കട്ടക്ക്: ഒഡീഷയിലെ കട്ടക്കിൽ നടന്ന ബെയിൽ ജത്ര മൈതാനത്ത് ആകാശ ഊഞ്ഞാൽ പാതിയിൽ നിന്നുപോയതിനെ തുടർന്ന് എട്ട് പേർ രണ്ട് മണിക്കൂറിലധികം കുടുങ്ങി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കറങ്ങിക്കൊണ്ടിരുന്ന ഊഞ്ഞാൽ പൊടുന്നനെ പ്രവർത്തനം നിലച്ച് നിന്നുപോവുകയായിരുന്നു.(Sky swing stalled, 8 people trapped for 2 hours)
ഏറ്റവും ഉയരത്തിൽ ഉണ്ടായിരുന്ന എട്ട് പേരാണ് ഭയന്നുവിറച്ച് ഏറെ നേരം ഊഞ്ഞാലിൽ ഇരിക്കേണ്ടി വന്നത്. ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ എട്ട് പേരാണ് ഊഞ്ഞാലിൽ ഉണ്ടായിരുന്നത്.
ഇവരെ പിന്നീട് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചാണ് താഴെ ഇറക്കിയത്. കട്ടക്ക് ഡി.സി.പി. ഖിലരി റിഷികേശിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. രക്ഷപ്പെടുത്തിയ എട്ട് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം വീട്ടിലേക്ക് വിട്ടയച്ചു.