
ലോകത്തിലെ ഏറ്റവും ഉയരമേറിയ വാഹനമോടിക്കാവുന്ന റോഡായ ഉംലിങ് ലായില്‍ സ്‌കോഡയുടെ വാഹനങ്ങള്‍ റെക്കോര്‍ഡ് കുറിച്ചു. സമുദ്ര നിരപ്പില്‍നിന്നും 19,024 അടി ഉയരത്തിലുള്ള ഉംലിങ് ലായില്‍ സ്‌കോഡ കൈലാഖ്, കോഡിയാഖ്, കുഷാഖ്, സ്ലാവിയ, യതി എന്നീ മോഡലുകളുടെ 28 വാഹനങ്ങള്‍ എത്തി. ഉംലിങ് ലായില്‍ എത്തുന്ന വാഹനങ്ങളുടെ ഏറ്റവും വലിയ കോണ്‍വോയ് ആണിത്. ഈ റെക്കോര്‍ഡിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റേയും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റേയും അംഗീകാരം ലഭിച്ചു.
രാജ്യത്തെമ്പാടുനിന്നുമുള്ള 60 പേര്‍ 3000 കിലോമീറ്ററില്‍ അധികം ദൂരം കഠിനമായ ഭൂപ്രകൃതിയും കാലാവസ്ഥയും മറികടന്ന് ഉംലിങ് ലായില്‍ എത്തിയത്. നദികള്‍ മുറിച്ചു കടന്നും, കുത്തനെയുള്ള കയറ്റങ്ങള്‍ കയറിയും പൂജ്യത്തിന് താഴെ മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലകള്‍ സഹിച്ചും ആണ് ഡ്രൈവര്‍മാര്‍ റെക്കോര്‍ഡ് കുറിച്ചത്.
വിവിധ തലമുറയിലും തൊഴില്‍മേഖലകളിലും ഉള്‍പ്പെട്ടവര്‍ നടത്തിയ യാത്രയിലൂടെ അസാധാരാണമായ സാഹചര്യങ്ങള്‍ക്ക് അപ്പുറമുള്ള യാത്രകളെ സാധ്യമാക്കാനുള്ള സ്‌കോഡയുടെ എഞ്ചിനീയറിങ് വൈഭവവും കമ്മ്യൂണിറ്റി സ്പിരിറ്റും തെളിയിക്കുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.