സ്‌കോഡ ഓട്ടോ ഇന്ത്യയിൽ പുതിയ കുഷാക്ക് പുറത്തിറക്കി

സ്‌കോഡ ഓട്ടോ ഇന്ത്യയിൽ പുതിയ കുഷാക്ക് പുറത്തിറക്കി
Updated on

പണത്തിനൊത്ത മൂല്യം, സുരക്ഷ, കരുത്ത് എന്നിവ പുനർനിർവചിച്ചുകൊണ്ട് യൂറോപ്യൻ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്ന Škoda Auto, ഇന്ത്യയിലെ വാഹനപ്രേമികൾക്കായി പുതിയ Kushaq അവതരിപ്പിച്ചു. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ബ്രാൻഡിന്റെ ആദ്യത്തെ കാറായ Kushaq, ഇന്ത്യയിലെ കമ്പനിയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായകരമായി മാറി. പുതിയ എയ്റ്റ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, റിയർ സീറ്റ് മസാജ് ഫംഗ്ഷൻ, നിരവധി പുതിയ ഫീച്ചറുകൾ, സ്റ്റാൻഡേർഡ് ഉപകരണങ്ങൾ പോലുള്ള നൂതനസാങ്കേതികവിദ്യകളോടെ, ഇന്ത്യൻ റോഡുകളിൽ യൂറോപ്യൻ എഞ്ചിനീയറിംഗിന് കൂടുതൽ സാധ്യതകൾ തുറന്നുനൽകുക എന്ന Škoda Auto India-യുടെ ലക്ഷ്യമാണ് പുതിയ Kushaq പിന്തുടരുന്നത്.

"അന്താരാഷ്ട്ര വിപണികളിലെ വളർച്ച എന്ന Škoda Auto-യുടെ ലക്ഷ്യത്തിൽ ഇന്ത്യൻ വിപണിയുടെ പ്രാധാന്യം പുതിയ Kushaq ശക്തിപ്പെടുത്തുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും ആസിയാൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിലും Kushaq അതിവേഗം സ്ഥാനം പിടിച്ചു. ഇപ്പോൾ, പണത്തിനൊത്ത മൂല്യവും കൂടുതൽ സുഖസൗകര്യങ്ങളും സുരക്ഷയും വാഗ്‌ദാനം ചെയ്തുകൊണ്ട് പുത്തൻ ലുക്കിൽ എത്തുകയാണ് ഈ വാഹനം. മോഡേൺ സോളിഡ് ഡിസൈൻ, കൂടുതൽ വിപുലമായ ഇൻഫോടെയ്ൻമെന്റ്, ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ എന്നിവയെല്ലാം ഈ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സവിശേഷമായ മോഡലുകളിലും വിലനിലവാരങ്ങളിലുമായി Kodiaq, Kylaq എന്നിവ കൂടി ചേർന്ന്, Škoda Auto ഇന്ത്യൻ വിപണിയിൽ ഒരു SUV നിരതന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. Kushaq-ന്റെ പുതിയ മുഖം യൂറോപ്പിന് പുറത്തുള്ള ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയിൽ കൂടുതൽ ഡിമാൻഡിനും വളർച്ചയ്ക്കും അവസരമൊരുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" എന്ന് Škoda Auto-യുടെ CEO ക്ലോസ് സെൽമർ അഭിപ്രായപ്പെട്ടു.

"യൂറോപ്യൻ സാങ്കേതികവിദ്യയെ ജനപ്രിയമാക്കി ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് അത് കൂടുതൽ പ്രാപ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇന്ന്, നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തുടനീളമുള്ളവരുടെ ആവശ്യങ്ങളും മുൻഗണനകളും ഒരേ രീതിയിലാണെന്ന് ഞങ്ങൾക്കറിയാം. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഞങ്ങൾ പ്രതിബദ്ധരാണ്. പുതിയ Kushaq-ന്റെ ഇന്നത്തെ പ്രീമിയറോടെ, ഞങ്ങളുടെ പോർട്ട്‌ഫോളിയോയിലുടനീളം 'റിയൽ ഓട്ടോമാറ്റിക്‌സ്' എന്ന മികവുറ്റ പാരമ്പര്യം ഊട്ടിയുറപ്പിച്ചുകൊണ്ട് സുശക്തമായ യൂറോപ്യൻ എഞ്ചിനീയറിംഗിന്റെ കീഴിൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷ, സുഖം, ഡിസൈൻ, സൗകര്യം എന്നിവ സ്റ്റാൻഡേർഡായി വരുന്ന ഒരു SUV-യാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഞങ്ങളുടെ ഉപഭോക്താക്കളെ ഞങ്ങൾ നിരന്തരം ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളുടെ വളർന്നുവരുന്ന Škoda കുടുംബത്തിന് ഞങ്ങളുടെ പോർട്ട്‌ഫോളിയോ നൂതനവും പ്രസക്തവുമായി നിലനിർത്തുന്നതിനുള്ള മറ്റൊരു കാൽവയ്പ്പാണ് പുതിയ Kushaq." Škoda Auto India ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

ഇന്ത്യയ്ക്കായി ഇന്ത്യയിൽ നിർമ്മിച്ചത്

Škoda Auto 2021-ൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ Kushaq-ന് ആ പേര് ലഭിച്ചത് ചക്രവർത്തി എന്ന് അർത്ഥം വരുന്ന സംസ്കൃത പദത്തിൽ നിന്നാണ്. ഇന്ത്യ 2.0 പ്രൊജക്റ്റിന് കീഴിൽ Škoda Auto-യുടെ ആദ്യ ഉൽപ്പന്നമാണിത്. ഇന്ത്യയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ടീമുകൾക്ക് ആക്‌സസ് ചെയ്യാവുന്ന ഉടമസ്ഥാവകാശവും പരിപാലന ചെലവുകളും മുൻനിർത്തി വികസിപ്പിച്ചെടുത്ത MQB-A0-IN പ്ലാറ്റ്‌ഫോമിലുള്ള ആദ്യത്തെ കാറാണിത്. ഇതിൽ നിരവധി പുതുപുത്തൻ സവിശേഷതകളോടെ പാരമ്പര്യം നിലനിർത്തുന്നതോടൊപ്പം വെന്റിലേഷനോടുകൂടിയ ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, സെൻസറുകളുള്ള റിയർ-വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് തുടങ്ങിയ എല്ലാ പ്രാക്ടിക്കൽ ഫീച്ചറുകളും പഴയപോലെ തുടരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിയിലെ ആദ്യകാല Škoda SUV-കളിൽ ഒന്നായി കണക്കാക്കപ്പെടുന്ന Kushaq ഇന്ന് Kodiaq, Kylaq എന്നിവയ്‌ക്കൊപ്പം തോൾചേർന്നുനിൽക്കുന്നു. ഇതോടെ, എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതും പണത്തിനൊത്ത മൂല്യം നൽകുന്നതുമായ SUV-കളുടെ ഒരു നിരതന്നെ Škoda Auto India-യിൽ നിങ്ങൾക്ക് കാണാം.

വേറിട്ട് നിൽക്കുന്ന മോഡേൺ സോളിഡ് ഡിസൈൻ. Monte Carlo ബാഡ്ജ് നൽകുന്ന പ്രൗഢിക്കൊപ്പം

പുതിയ ഫ്രണ്ട് ഗ്രിൽ, ക്രോം റിബ്ബുകൾ, ഒരു ഇല്യൂമിനേറ്റഡ് ലൈറ്റ് ബാൻഡ് കൂടാതെ മുൻവശത്ത് പുതിയ LED ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, LED ഫോഗ് ലാമ്പുകൾ എന്നിവയും പുതിയ Kushaq-ൽ കാണാം. പിൻഭാഗത്ത് തുടർച്ചയായ ടേൺ ഇൻഡിക്കേറ്ററുകളുള്ള പുതിയ കണക്റ്റഡ് ടെയിൽലൈറ്റുകൾ ഉണ്ട്. പിന്നിലെ ടെയിൽലൈറ്റുകളെ

...

Related Stories

No stories found.
Times Kerala
timeskerala.com