
മുംബൈ: പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഡോംബിവ്‌ലി പ്രദേശത്തെ ഖംബല്‍പാഡയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
താനെയിലെ ഉല്ലാസ്നഗറില്‍ താമസിക്കുന്ന തന്റെ അമ്മാവന്റെ 25 വയസുള്ള മകനുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു .എന്നാല്‍, മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് വീട്ടുകാർ നിരന്തരം പെൺകുട്ടിയെ ഉപദേശിച്ചു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയെ വീടിന്‍റെ മേല്‍ക്കൂരയില്‍ തൂങ്ങിയ മരിക്കുകയായിരുന്നു.
കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.