
മഹാരാഷ്ട്ര: പൂനെയിലെ ജുന്നാറിൽ ആറ് വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു കൊന്നു(leopard). ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സിദ്ധാർത്ഥ് പ്രവീൺ കേദ്കർ എന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്.
കുട്ടി വീടിന് പുറത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോൾ പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ച് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കുട്ട്യേ കാണാതായതോടെ അന്വേഷണത്തെ ആരംഭിച്ച കുടുംബം വീട്ടിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.