റായ്പുര്‍ : ഛത്തീസ്ഗഡില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. അപകടത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു വലിയ അപകടം ഉണ്ടായത്. സില്‍ത്താര മേഖലയിലെ ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടം നടന്നത്.
പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.