
പുണെ: പുണെയില്‍ പാലം തകര്‍ന്ന് ഉണ്ടായ അപകടത്തിൽ ആറുപേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. അപകടത്തിൽ ഇരുപതിലേറെ വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായും റിപ്പോർട്ടുകൾ.
പുണെയ്ക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാരകേന്ദ്രത്തിലാണ് അപകടം ഉണ്ടായത്.പാലത്തില്‍ നിന്നുകൊണ്ട് ആളുകൾ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. പിന്നാലെ പുഴയിലേക്ക് സഞ്ചാരികളും വീണു. പാലം തകർന്ന് പുഴയുടെ മധ്യഭാഗത്താണ് വീണത്.സംഭവത്തിൽ ആറുപേരെ രക്ഷപ്പെടുത്തിയെന്നും വിവരമുണ്ട്.
ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പോലീസ് എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.