
പൂനെ: മഹാരാഷ്ട്രയിലെ പുണെയില്‍ പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു.ഇന്ദ്രയാണി നദിയ്ക്ക് കുറകെയുള്ള നടപ്പാലാം തകർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ 25 പേർ പുഴയിൽ വീണതായാണ് റിപ്പോർട്ട്. ഇവരിൽ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എട്ട് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച 3.30നായിരുന്നു അപകടം. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.നാട്ടുകാരും എൻഡിആർഎഫ് സംഘവുമാണ് തെരച്ചിൽ നടത്തുന്നത്.