ശിവകാശി പടക്ക നിർമ്മാണശാല സ്‌ഫോടനം: മരണം 8 ആയി, പൊള്ളലേറ്റ് നിരവധിപേർ ആശുപത്രിയിൽ, വീഡിയോ | explosion

നിരവധി പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
explosion
Published on

ശിവകാശി: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരണം 8 ആയി(explosion). നിരവധി പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപെട്ടവരിൽ അധികവും. ഇതിൽ 4 പേർ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 30 ഓളം തൊഴിലാളികൾ സംഭവ സമയത്ത് യൂണിറ്റിൽ ഉണ്ടായിരുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം രാവിലെയാണ് പടക്ക നിർമാണ ശാലയിൽ അപകടമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് മൂന്ന് നില കെട്ടിടം പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് കളക്ടർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Related Stories

No stories found.
Times Kerala
timeskerala.com