ചെന്നൈ : തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം. കുംഭകോണത്തെ അങ്കണവാടി ജീവനക്കാരി ചിത്രയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപണം.
200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു. അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ശക്തമായ പ്രതിഷേധവുമായി അങ്കണവാടി വർക്കേഴ്സ് രംഗത്തെത്തി.