SIR തർക്കം സുപ്രീം കോടതിയിൽ: കേരള സർക്കാർ അടക്കമുള്ളവരുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും | SIR

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.
SIR dispute in Supreme Court, Petition filed by state government and others to be considered on Friday
Published on

ന്യൂഡൽഹി: കേരളത്തിലെ എസ്.ഐ.ആർ. നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ അടക്കം നൽകിയ ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിശദവാദം കേൾക്കും. ചീഫ് ജസ്റ്റിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.ഐ.ആർ. നടപടികൾക്കെതിരെ കേരള സംസ്ഥാന സർക്കാർ, സി.പി.എം., മുസ്ലിം ലീഗ് തുടങ്ങിയ പ്രധാന കക്ഷികളാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.(SIR dispute in Supreme Court, Petition filed by state government and others to be considered on Friday)

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ലീഗിന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

എസ്.ഐ.ആർ. നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അവ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളുടെ പ്രധാന ആവശ്യം. എസ്.ഐ.ആറിന്റെ ഭരണഘടനാപരമായ സാധുത അടക്കം ചോദ്യം ചെയ്യുന്നതാണ് ലീഗിന്റെ ഹർജി.

എസ്.ഐ.ആർ. നടപടിക്രമങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു, പ്രവാസികൾക്ക് വോട്ട് നഷ്ടമാകുന്ന സാഹചര്യമുണ്ട്, ബി.എൽ.ഒ. (ബൂത്ത് ലെവൽ ഓഫീസർ) അനീഷ് ജോർജിന്റെ ആത്മഹത്യയടക്കമുള്ള വിഷയങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ആറിൻ്റെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് കേസ് വെള്ളിയാഴ്ച കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com