
അസം: ഗായകൻ സുബീൻ ഗാർഗിന്റെ(52) മരണത്തിൽ ഇന്ത്യ സിംഗപ്പൂരിന്റെ സഹായം തേടുന്നുണ്ടെന്നും അന്വേഷണത്തിനായി പ്രത്യേക എസ്‌ഐടി സംഘം സിംഗപ്പൂർ സന്ദർശിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു(Subeen Garg).
ഗായകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തിൽ 10 അംഗ എസ്‌ഐടി അസം സർക്കാർ രൂപീകരിച്ചിരുന്നു.
ഈ സംഘം പരിപാടിയുടെ സംഘാടകനായ ശ്യാംകാനു മഹന്തയെ രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിലെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.