
ഗുവാഹത്തി: അസം ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അസം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഗുവാഹത്തിയിലെ മൂന്നിടങ്ങളിൽ റെയ്ഡ് നടത്തി(Subeen Garg).
സുബീൻ ഗാർഗിന്റെ മാനേജർ, മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത, സൗണ്ട് റെക്കോർഡിസ്റ്റ്, സംഘാടകനുമായി ബന്ധമുള്ള ഒരാൾ എന്നിവരുടെ വീടുകളിലാണ് കേസ് അന്വേഷിക്കുന്ന എസ്‌ഐടി സംഘം റെയ്ഡ് നടത്തിയത്.
അതേസമയം, പോലീസ് സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കേസ് സി.ബി.ഐയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ശർമ്മ അറിയിച്ചു.