
സിംഗപ്പൂർ: സഹപ്രവർത്തകന്റെ ചെവി കടിച്ച കേസിൽ ഇന്ത്യക്കാരന് ആറ് മാസം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി(Indian). 21 വയസ്സുള്ള ഇന്ത്യൻ പൗരനാണ് ശിക്ഷിക്കപ്പെട്ടത്.
അശ്ലീലച്ചുവയുള്ള വാക്കുകൾ ഉപയോഗിച്ചതിനും കൈയേറ്റത്തിനും ചെവി കടിച്ചതിനുമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
നേശമണി ഹരിഹരണി(31) എന്നയാൾക്കാണ് ടൈ എഞ്ചിനീയറിംഗിലെ ഇലക്ട്രീഷ്യനായ സെന്തിൽകുമാർ വിഷ്ണുശക്തിയിൽ നിന്നും ആക്രമണം നേരിടേണ്ടി വന്നത്. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.