ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന അഭ്യർഥനയുമായി പാകിസ്താന്റെ കത്ത്. സിന്ധു നദീജല ഉടമ്പടി സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്ന് കത്തിൽ പറയുന്നു. എന്നാൽ, കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്നും നിലവിൽ ചര്‍ച്ചകൾക്ക് താല്‍പര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുമ്പും കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് പാകിസ്താൻ കത്തയച്ചിരുന്നു. പാകിസ്താൻ ജല വിഭവ സെക്രട്ടറി ജലശക്തി മന്ത്രാലയ സെക്രട്ടറിക്കാണ് കത്തയച്ചത്. പെഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി.