
ന്യൂഡൽഹി: ഡൽഹിയിലും ഹരിയാനയിലും ക്രിമിനൽ ഒളിത്താവളങ്ങളിൽ റെയ്ഡുകൾ ഡൽഹി പോലീസ്(raids). റെയ്‌ഡിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ നീരജ് ബവാനയുടെ പിതാവ് ഉൾപ്പെടെ 36 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സ്ഥിരം കുറ്റവാളികളാണെന്നാണ് വിവരം. വ്യാഴാഴ്ച പുലർച്ചെയാണ് റെയിഡ് നടന്നത്.
റെയ്ഡുകളിൽ 49.6 ലക്ഷം രൂപ, 1.36 കിലോഗ്രാം സ്വർണം, 14.6 കിലോഗ്രാം വെള്ളി, ഒരു ബുള്ളറ്റ് പ്രൂഫ് സ്കോർപിയോ എസ്‌യുവി, ഒരു മോട്ടോർ സൈക്കിൾ, 27 മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, ഏഴ് നാടൻ പിസ്റ്റളുകൾ, ഒരു റിവോൾവർ, 40 ലൈവ് കാട്രിഡ്ജുകൾ, മൂന്ന് ബോർ ബ്രഷുകൾ, രണ്ട് ക്ലീനിംഗ് വടികൾ, ഒരു ബട്ടൺ-ആക്ച്വേറ്റഡ് കത്തി എന്നിവ പോലീസ് പിടിച്ചെടുത്തു.