
മധ്യപ്രദേശ്: ജബൽപൂരിലെ ഉജ്ജയിനിൽ 2028 ൽ നടക്കാനിരിക്കുന്ന സിംഹസ്ത കുംഭമേളയ്ക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുമെന്ന് മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കി(Simhastha Kumbh Mela 2028). വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും വൈദ്യുതി പ്രസരണ സംവിധാനം നവീകരിക്കുന്നതിനുമായി സർക്കാർ 185 കോടി രൂപ ചെലവഴിക്കുമെന്നാണ് അറിയിച്ചിരിരിക്കുന്നത്.
മാത്രമല്ല; സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി പ്രസരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ഒരു സമഗ്ര കർമ്മ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതായും അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഏകദേശ ചെലവ് ₹5163 കോടിയാണ്. ഇത് കൂടാതെ പുതിയ എക്സ്ട്രാ ഹൈ വോൾട്ടേജ് (ഇഎച്ച്വി) സബ്സ്റ്റേഷനുകളുടെ നിർമ്മാണത്തിനായി 1015 കോടി രൂപയും പുതിയ ഇഎച്ച്വി ലൈനുകൾക്കായി 54 കോടി രൂപയും ചെലവഴിക്കുമെന്നും സർക്കാർ അറിയിച്ചു.