ബെംഗളൂരു : മെട്രോയിലെ വരാനിരിക്കുന്ന ശിവാജിനഗർ സ്റ്റേഷന് കന്യാമറിയതിൻ്റെ പേര് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ വാഗ്ദാനം സോഷ്യൽ മീഡിയയിൽ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. പകരം സ്റ്റേഷന് അന്തരിച്ച കന്നഡ നടനും സംവിധായകനുമായ ശങ്കർ നാഗിന്റെ പേര് നൽകണമെന്ന് പൗരന്മാർ ആവശ്യപ്പെട്ടു.(Siddaramaiah promises Bengaluru Metro station named after St Mary)
തിങ്കളാഴ്ച സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാളിനിടെ, വരാനിരിക്കുന്ന പിങ്ക് ലൈൻ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകുമെന്ന് സിദ്ധരാമയ്യ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയ്ക്ക് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ചർച്ച ആരംഭിച്ചത്. ബസിലിക്കയുടെ നവീകരണത്തിനുള്ള ധനസഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
കേന്ദ്ര സർക്കാരിന് നിർദ്ദേശം സമർപ്പിക്കുമെന്നും, ഉചിതമായ നടപടിക്രമങ്ങൾക്കനുസൃതമായി അഭ്യർത്ഥന പരിഗണിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.