National
BJP : രാഹുൽ ഗാന്ധിയെ വെടി വയ്ക്കുമെന്ന BJP നേതാവിൻ്റെ പരാമർശം : ഞെട്ടൽ പ്രകടിപ്പിച്ച് സിദ്ധരാമയ്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഈ കാഴ്ചപ്പാട് അംഗീകരിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു.
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നെഞ്ചിൽ വെടിവയ്ക്കുമെന്ന് ബിജെപി നേതാവ് നടത്തിയ പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞെട്ടൽ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഈ കാഴ്ചപ്പാട് അംഗീകരിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു.(Siddaramaiah expresses shock over 'shoot Rahul Gandhi' remark by BJP leader)
"ബിജെപിക്കും സംഘപരിവാറിനുമെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ബി ജെ പിയുടെ വക്താവ് "ഞങ്ങൾ രാഹുൽ ഗാന്ധിയെ നെഞ്ചിൽ വെടിവയ്ക്കും, സൂക്ഷിക്കുക..!!" എന്ന് പരസ്യമായി വധഭീഷണി മുഴക്കിയ ഞെട്ടിക്കുന്ന വസ്തുത രാജ്യത്തെ മുഴുവൻ സ്തംഭിപ്പിച്ചിരിക്കുന്നു," സിദ്ധരാമയ്യ പോസ്റ്റിൽ പറഞ്ഞു.