കർണാടക രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ച് സിദ്ധരാമയ്യ: ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിൽ, ദേവരാജ് അരസിൻ്റെ റെക്കോർഡ് തകർത്തു | Siddaramaiah

ഡി.കെ. ശിവകുമാർ ആശംസകൾ നേർന്നു.
Siddaramaiah creates history in Karnataka politics by becoming the Longest-serving Chief Minister
Updated on

ബെംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന റെക്കോർഡ് ഇനി സിദ്ധരാമയ്യയ്ക്ക്. മുൻ മുഖ്യമന്ത്രി ദേവരാജ് അരസിന്റെ 45 വർഷം പഴക്കമുള്ള റെക്കോർഡാണ് ബുധനാഴ്ച (ജനുവരി 7) സിദ്ധരാമയ്യ മറികടന്നത്. മുഖ്യമന്ത്രി പദത്തിൽ 2,793 ദിവസം പൂർത്തിയാക്കിയതോടെയാണ് 77-കാരനായ സിദ്ധരാമയ്യ ഈ നേട്ടം സ്വന്തമാക്കിയത്.(Siddaramaiah creates history in Karnataka politics by becoming the Longest-serving Chief Minister)

രണ്ട് തവണയായി 2,792 ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നത്. സാമൂഹ്യനീതിയുടെയും ഭൂപരിഷ്കരണത്തിന്റെയും വക്താവായിരുന്ന അരസ് 1980-ലാണ് തന്റെ കാലാവധി പൂർത്തിയാക്കിയത്.

ജനുവരി ആറിന് ദേവരാജ് അരസിനൊപ്പമെത്തിയ സിദ്ധരാമയ്യ, ഏഴാം തീയതിയായ ഇന്ന് പുതിയ ചരിത്രം കുറിച്ചു. രണ്ട് തവണയായാണ് സിദ്ധരാമയ്യ ഈ നേട്ടത്തിലേക്ക് എത്തിയത്. 2013 മെയ് 13 മുതൽ 2018 മെയ് 17 വരെയാൻ ആദ്യ ഘട്ടം. അഞ്ച് വർഷം പൂർത്തിയാക്കിയ ചുരുക്കം മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു അദ്ദേഹം.

രണ്ടാം ഊഴം 2023 മെയ് 20 മുതൽ നിലവിൽ തുടരുന്നു. മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി പാർട്ടിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. റെക്കോർഡ് നേട്ടം കൈവരിച്ച സിദ്ധരാമയ്യയ്ക്ക് ഡി.കെ. ശിവകുമാർ ആശംസകൾ നേർന്നു. എസ്. നിജലിംഗപ്പ (2,689 ദിവസം), ബി.എസ്. യെദ്യൂരപ്പ (2,610 ദിവസം) എന്നിവരാണ് പട്ടികയിൽ സിദ്ധരാമയ്യയ്ക്കും ദേവരാജ് അരസിനും പിന്നിലുള്ള മറ്റ് പ്രമുഖ നേതാക്കൾ.

Related Stories

No stories found.
Times Kerala
timeskerala.com