
ബെംഗളൂരു: വിവാദ പരാമർശവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി ബി ജെ പി കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.(Siddaramaiah against BJP )
50 കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ ഈ ആരോപണം നരസിപുര നിയോജക മണ്ഡലത്തിലെ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം സംസാരിക്കുന്ന അവസരത്തിലാണ്.
തനിക്കും സർക്കാരിനുമെതിരെ ബി ജെ പി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കോൺഗ്രസ് എം എൽ എമാരെ വിലയ്‌ക്കെടുക്കാൻ കഴിയാത്തതിനാലാണ് എന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ഈ പണം എവിടെ നിന്നാണ് വരുന്നതെന്നും, ബി എസ് യെദ്യൂരപ്പയും, ബസവരാജ ബൊമ്മൈയും നോട്ടുകള്‍ അച്ചടിക്കുകയാണോയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.