
ദുംക: ജാർഖണ്ഡിൽ സഹോദരപുത്രിമാർ മുങ്ങി മരിച്ചു(river). ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം നടന്നത്. അപകടത്തിൽ പൂജ ഗൊറായ് (16), ഉമാ ഭാരതി (20) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
ഇരുവരും ഗാന്ദ്രക്പൂര് ഗ്രാമത്തിലെ നദിയിൽ കുളിക്കുന്നതിനിടെ കാല് വഴുതി നദിയിലേക്ക് തന്നെ വീഴുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.