
മധ്യപ്രദേശ്: മധ്യപ്രദേശിലെ ഭിന്ദിൽ സഹോദരങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു(snakebite). അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന 2 ഉം 4 ഉം വയസുള്ള കുട്ടികളെയാണ് പാമ്പ് കടിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ജിതേന്ദ്ര (4), പ്രശാന്ത് (2) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ കരച്ചിൽ കേട്ടാണ് അമ്മയായ സാധന കണ്ണ് തുറന്നത്. ഒരു പാമ്പ് തന്റെ മൂത്ത മകന്റെ കൈയിൽ ചുറ്റിപ്പിടിച്ചിരിക്കുന്നതാണ് കണ്ടത്.
ഇതോടെ സാധന ഉറക്കെ നിലവിളിക്കുകയായിരുന്നു. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.