National
ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രതീർത്ഥാടനം ഇന്ന് മുതൽ വീണ്ടും പുനരാരംഭിക്കുമെന്ന് ക്ഷേത്ര ബോർഡ്; യാത്ര പുനരാരംഭിക്കുക കാലാവസ്ഥയെ ആശ്രയിച്ചെന്നും പ്രസ്താവനയിൽ | Shri Mata Vaishno Devi temple
ആഗസ്റ്റ് 26 ന് ഉണ്ടായ ഒരു വലിയ മണ്ണിടിച്ചിലിനെ തുടർന്ന് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരുന്നത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം ഇന്ന് മുതൽ വീണ്ടും പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്(Shri Mata Vaishno Devi temple). ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോർഡാണ് ഇക്കാര്യം അറിയിച്ചത്.
യാത്ര പുനരാരംഭിക്കുന്നത് അനുകൂലമായ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി നൽകുന്ന നിർദേശമാണ് പാലിക്കണമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം 2025 ആഗസ്റ്റ് 26 ന് ഉണ്ടായ ഒരു വലിയ മണ്ണിടിച്ചിലിനെ തുടർന്ന് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരുന്നത്.