
ഗാസിയാബാദ്: ഇന്ദിരാപുരത്തെ ഹിൻഡൺ കനാൽ റോഡിൽ പലചരക്ക് കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി(robbery). സിദ്ധാർത്ഥ് വിഹാർ നിവാസിയായ പ്രവേശന് വിഷ്‌ണോയുടെ പക്കൽ നിന്നാണ് പണം തട്ടിയെടുത്തത്.
അഞ്ച് ലക്ഷം രൂപയാണ് പ്രവേശന് വിഷ്‌ണോയുടെ കയ്യിൽ ഉണ്ടായിരുന്നത്. ഇതാണ് ബൈക്കിലെത്തിയ മൂന്ന് അംഗ സംഘ അക്രമികൾ തട്ടിയെടുത്തത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.
പണം തട്ടിയെടുത്ത് ശേഷം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ പ്രവേശന് പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് അജ്ഞാതരായ ആളുകൾക്കെതിരെ ബിഎൻഎസ് സെക്ഷൻ 309 പ്രകാരം കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.