National
മഹാരാഷ്ട്രയിൽ എംഡി മയക്കുമരുന്ന് വില്പന നടത്തിയ കടയുടമ അറസ്റ്റിൽ | MD drugs
ഇയാളുടെ പക്കൽ നിന്നും 92 ഗ്രാം മെഫെഡ്രോൺ പോലീസ് കണ്ടെത്തി.
മുംബൈ: വിക്രോളിയിൽ സിന്തറ്റിക് മയക്കുമരുന്നായ മെഫെഡ്രോൺ വിൽപ്പന നടത്തിയ പാൻ ഷോപ്പ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു(MD drugs). ടാഗോർ നഗർ നിവാസിയായ മൻവർ ജമീറുള്ള അൻസാരി(48) ആണ് അറസ്റ്റിലായത്.
മയക്കുമരുന്ന് വില്പന നടത്തുന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ കടയിൽ പരിശോധന നടന്നത്. ഇയാളുടെ പക്കൽ നിന്നും 92 ഗ്രാം മെഫെഡ്രോൺ പോലീസ് കണ്ടെത്തി.
ഇതിന് ഏകദേശം 1.84 ലക്ഷം രൂപ വില വരും. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമ പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.