അഹമ്മദാബാദിൽ കട കുത്തിത്തുറന്ന് 1.8 ലക്ഷം രൂപ മോഷ്‌ടിച്ചു; കേസെടുത്ത് പോലീസ് | Theft

കട ഉടമയായ ജതിൻ പട്ടേലും സഹായിയായ പിയൂഷ് റബാരിയും ചേർന്നാണ് കട നടത്തിയിരുന്നത്.
അഹമ്മദാബാദിൽ കട കുത്തിത്തുറന്ന്  1.8 ലക്ഷം രൂപ മോഷ്‌ടിച്ചു; കേസെടുത്ത് പോലീസ് | Theft
Published on

അഹമ്മദാബാദ്: സോളയിലെ വ്രാജ് വലൻസിയ കോംപ്ലക്സിലുള്ള സ്പോർട്സ് ഉപകരണ വില്പന ശാലയിൽ നിന്നും 1.8 ലക്ഷം രൂപ മോഷണം പോയതായി പരാതി(Theft). 'സൺ സ്പോർട്സ് ആൻഡ് ഫിറ്റ്നസ്' എന്ന കടയിലാണ് മോഷണം നടന്നത്. കട ഉടമയായ ജതിൻ പട്ടേലും സഹായിയായ പിയൂഷ് റബാരിയും ചേർന്നാണ് കട നടത്തിയിരുന്നത്. എന്നാൽ ജതിൻ പട്ടേൽ 5 ദിവസത്തേക്ക് വിദേശത്ത് പോയിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ കട പൂട്ടിയ പീയൂഷ് രാവിലെയെത്തിയപ്പോൾ കടയുടെ ഷട്ടറുകൾ തകർത്ത നിലയിലായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കടയിൽ നിന്നും 1.8 ലക്ഷം രൂപ മോഷണം പോയതായി മനസിലായി. ഇതേ തുടർന്ന് ജതിൻ പട്ടേലിന്റെ ഭാര്യയായ സേജൽ പട്ടേൽ സോള പോലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ സോള പോലീസ് കടയിലെത്തി തെളിവെടുപ്പ് നടത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താനല്ല അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com