യൂട്യൂബർ എൽവിഷ് യാദവിന്റെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായ സംഭവം: ഒരാൾ അറസ്റ്റിൽ | Shooting

സെക്ടർ 56 ൽ ആഗസ്റ്റ് 17 ന് പുലർച്ചെ 5:30 നായിരുന്നു സംഭവം.
Shooting
Published on

ന്യൂഡൽഹി: ഗുരുഗ്രാമിലെ വിവാദ യൂട്യൂബറും ബിഗ് ബോസ് ഒടിടി ജേതാവുമായ എൽവിഷ് യാദവിന്റെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ(Shooting). ഫരീദാബാദ് സ്വദേശി ഇഷാന്ത് ആണ് അറസ്റ്റിലായത്. സെക്ടർ 56 ൽ ആഗസ്റ്റ് 17 ന് പുലർച്ചെ 5:30 നായിരുന്നു സംഭവം. 3 പേർ ചേർന്നാണ് വീടിനു നേരെ 25 ഓളം തവണ വെടിയുതിർത്തത്.

എന്നാൽ ഈ സമയം യാദവ് വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ മറ്റ് കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഇന്ന് രാവിലെ ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ കാലിൽ വെടിവച്ച ശേഷമാണ് ഇയാളെ പിടികൂടിയതെന്നും മറ്റു 2 പേർക്കുമായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com