
മധ്യപ്രദേശ്: മധ്യപ്രദേശിൽ ദേശീയപാത 719 ൽ ഫാക്ടറി തൊഴിലാളിയെ പാസഞ്ചർ ബസ് ഇടിച്ച് അര കിലോമീറ്ററോളം വലിച്ചിഴച്ചു(factory worker). ധംസ കാ പുര നിവാസിയായ ജാക്കി കുശ്വാഹ ആണ് അപകടത്തിൽപെട്ടത്.
മലൻപൂർ പ്രദേശത്തെ ബരാഹദ് പേഡയ്ക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ അപകടം നടന്നത്. അപകടത്തെ തുടർന്ന് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ബരാഹദ് പേഡയിലും മാംഗെ ദാ ധാബയിലും ദേശീയപാത ഉപരോധിച്ചു. ഇത് ഗ്വാളിയോർ-ഭിന്ദ് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കി.