
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതില്‍ ഖേദിക്കുന്നുവെന്നും സംഭവത്തില്‍ താന്‍ തലകുനിച്ച് മാപ്പ് ചോദിക്കുന്നുവെന്നും മഹാരാഷ്ട്രയിലെ പാല്‍ഘറിൽ സംഘടിപ്പിച്ച റാലിയിൽ മോദി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലാണ് നരേന്ദ്ര മോദി ഛത്രപതി ശിവാജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു.