
മഹാരാഷ്ട്രയിലെ രാജ്കോട്ട് കോട്ടയില്‍ തകര്‍ന്ന ശിവാജി പ്രതിമയുടെ ശില്‍പി പിടിയിൽ. രാജ്കോട്ട് കോട്ടയില്‍ ഈയടുത്ത് തകര്‍ന്ന പ്രതിമയുടെ ശില്‍പി ജയദീപ് ആപ്തെയെ താനെ ജില്ലയില്‍ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. 8 മാസം മുമ്പ് അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജി മഹാരാജ് പ്രതിമ തകര്‍ന്നതിന് പിന്നിലെ ഉയർന്ന വിവാദങ്ങള്‍ക്കൊടുവിലാണ് ശില്‍പിയും കരാറുകാരനുമായ ജയദീപ് ആപ്തെയും അറസ്റ്റിലാകുന്നത്.
ആപ്തെ (24) പണിത പ്രതിമ ഉദ്ഘാടനം ചെയ്ത് 8 മാസത്തിന് ശേഷം ഓഗസ്റ്റ് 26 ന് തകര്‍ന്നത് മുതല്‍ സിന്ധുദുര്‍ഗ് പൊലീസ് കേസെടുത്ത് തെരച്ചില്‍ നടത്തുകയായിരുന്നു. ഇയാളെ കണ്ടുപിടിക്കാൻ ഏഴു സംഘങ്ങളെ പൊലീസ് രൂപീകരിച്ചിരുന്നു. സംഭവത്തിന് ശേഷം മാല്‍വന്‍ പൊലീസ് ആപ്തെയ്ക്കും സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനും എതിരെ അശ്രദ്ധയ്ക്കും മറ്റ് കുറ്റങ്ങള്‍ക്കും കേസെടുത്തു.