

മുംബൈ: മഹാവികാസ് അഖാഡിക്ക് കനത്ത പ്രഹരമായി സഖ്യംവിട്ട് സമാജ്‍വാദി പാർട്ടി. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. ബാബരി മസ്ജിദ് തകർത്തതിന്റെ 32ാം വാർഷികത്തിലായിരുന്നു ശിവസേന നേതാവ് മിലിന്ദ് നവരേക്കറുടെ വിവാദ പരാമർശം പുറത്ത് വന്നത്.
പള്ളിയുടെ ചിത്രം പങ്കുവെച്ച് ബാബരി മസ്ജിദ് പൊളിച്ചത് ആരാണെങ്കിലും അതിൽ താൻ അഭിമാനിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉദ്ധവ് താക്കറെയുടെയും ആദിത്യ താക്കറെയുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ് പോസ്റ്റ്.