
ന്യൂഡൽഹി: ആർബിഐയുടെ പുതിയ ഡെപ്യൂട്ടി ഗവർണറായി ശിരീഷ് ചന്ദ്ര മുർമു നിയമിതനായി(Shirish Chandra Murmu). മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചേക്കുന്നത്. ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കവെയാണ് മുർമുവിന് സ്ഥാന കയറ്റം നൽകിയിരിക്കുന്നത്.
ഒക്ടോബർ 8 ന് കാലാവധി അവസാനിക്കുന്ന രാജേശ്വര റാവുവിന് പകരമായാണ് അദ്ദേഹം നിയമിതനാകുന്നത്. അതേസമയം, ടി. റാബി ശങ്കർ, സ്വാമിനാഥൻ ജാനകിരാമൻ, പൂനം ഗുപ്ത എന്നിവരാണ് നിലവിലുള്ള ആർബിഐയുടെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ.