
ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഏറ്റവും വലിയ ആയുധ കടത്തു നടത്തിയതിൽ പ്രധാനിയായ ഷെയ്ഖ് സലിം എന്ന 'സലിം പിസ്റ്റൾ' പിടിയിൽ(smuggling weapons). നേപ്പാളിൽ നിന്നാണ് സലീമിനെ ഡൽഹി സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന്റെ ഐ.എസ്ഐ, ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി തുടങ്ങിയ തീവ്രവാദ സംഘടനകളുമായി സലീമിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2018-ൽ ഡൽഹി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ ഇയാൾ ഒളുവിൽ കഴിയവെയാണ് സുരക്ഷാ ഏജൻസിയുടെ പിടിയിലായത്.
ഇയാൾക്ക് എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കുള്ളതായും പ്രശസ്ത ഗായകൻ ശുഭ്ദീപ് സിംഗ് സിദ്ധു കൊലപാത കേസിലെ പ്രതിയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.