ശശി തരൂരിൻ്റെ അതൃപ്തി : അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി | Shashi Tharoor

നേതാക്കളുടെ ഇടപെടൽ
Shashi Tharoor's dissatisfaction, Rahul Gandhi to talk to him directly
Updated on

ന്യൂഡൽഹി: മഹാപഞ്ചായത്തിൽ നേരിട്ട അവഗണനയിൽ അതൃപ്തിയിലുള്ള ശശി തരൂർ എം.പി.യെ അനുനയിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നീക്കം തുടങ്ങി. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രശ്നപരിഹാരമുണ്ടാക്കാൻ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിച്ചേക്കും.(Shashi Tharoor's dissatisfaction, Rahul Gandhi to talk to him directly)

തരൂരിനെപ്പോലെയുള്ള ഒരു മുതിർന്ന നേതാവിനെ പിണക്കി നിർത്തുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്ന സന്ദേശം ആണ് പാർട്ടിയിലുള്ളത്. രാഹുൽ ഗാന്ധി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസം നടന്ന ഹൈക്കമാൻഡ് യോഗത്തിൽ തരൂർ പങ്കെടുത്തിരുന്നെങ്കിൽ രാഹുൽ അവിടെവെച്ച് തന്നെ സംസാരിക്കുമായിരുന്നുവെന്ന് എ.ഐ.സി.സി. വൃത്തങ്ങൾ വ്യക്തമാക്കി.

ഡൽഹിയിൽ നടന്ന മഹാപഞ്ചായത്തിൽ തരൂരിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നിർണ്ണായക പാർട്ടി യോഗങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com