Shashi Tharoor : സോണിയ ഗാന്ധി സ്പീക്കർക്ക് കത്ത് നൽകി: ശശി തരൂർ പാർലമെന്‍ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും

ഉപഭോക്തൃകാര്യ - ഭക്ഷ്യ - പൊതുവിതരണ കമ്മറ്റി അധ്യക്ഷയായി ഡി എം കെ എം പിയായ കനിമൊഴിയും തുടരും.
Shashi Tharoor to continue as Chairman of Parliamentary Standing Committee on External Affairs
Published on

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂർ കോൺഗ്രസിന് അനുവദിച്ച പാർലമെന്‍ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരും. (Shashi Tharoor to continue as Chairman of Parliamentary Standing Committee on External Affairs)

വീണ്ടും അദ്ദേഹത്തെ തന്നെ നിർദേശിച്ച് സോണിയ ഗാന്ധി സ്പീക്കർക്ക് കത്ത് നൽകി. അദ്ദേഹത്തെ കോൺഗ്രസ് ഈ സ്ഥാനത്ത് നിയോഗിച്ചത് കഴിഞ്ഞ സെപ്റ്റംബറിലാണ്.

ഉപഭോക്തൃകാര്യ - ഭക്ഷ്യ - പൊതുവിതരണ കമ്മറ്റി അധ്യക്ഷയായി ഡി എം കെ എം പിയായ കനിമൊഴിയും തുടരും.

Related Stories

No stories found.
Times Kerala
timeskerala.com