ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് ശശി തരൂർ എംപി (Shashi Tharoor Social Media Post). വ്യാഴാഴ്ച ഡൽഹിയിൽ നടന്ന നിർണ്ണായക ചർച്ചയിൽ താൻ പാർട്ടിയിലെ അവഗണനയെക്കുറിച്ച് പരാതിപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ഉറപ്പുകൾ നൽകിയെന്നുമുള്ള വാർത്തകൾ തീർത്തും സാങ്കൽപ്പികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.
“ആ മുറിയിൽ ഞങ്ങൾ മൂന്നുപേർ മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങൾ ആരും മാധ്യമങ്ങളോട് ഒന്നും സംസാരിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇത്ര വിശദമായ റിപ്പോർട്ടുകൾ വരുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു. സത്യസന്ധമായ മാധ്യമപ്രവർത്തനത്തിന് ചീത്തപ്പേരുണ്ടാക്കുന്ന നിരുത്തരവാദപരമായ രീതിയെ അപലപിക്കുന്നതായും അദ്ദേഹം കുറിച്ചു. താൻ പാർട്ടിക്ക് ഒപ്പമാണെന്നും രാഹുൽ ഗാന്ധിയാണ് തന്റെ നേതാവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂർ വ്യക്തമാക്കിയിരുന്നു.
Summary
Shashi Tharoor MP has slammed media reports regarding his meeting with Mallikarjun Kharge and Rahul Gandhi, calling them pure speculation. Clarifying that only the three of them were in the room and none spoke to the press, Tharoor condemned the “irresponsible journalism” behind the detailed yet imaginary accounts of their discussion.

