ന്യൂഡൽഹി : അടിയന്തരാവസ്ഥയ്ക്ക് എതിരായ ലേഖനത്തിൻ്റെ ചൂട് ഉണങ്ങുന്നതിന് മുൻപായി അടുത്ത വിവാദവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് എം പി ശശി തരൂർ. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. (Shashi Tharoor praises PM Modi)
അദ്ദേഹത്തിൻ്റെ പ്രതികരണം 2047 ലെ ഇന്ത്യ എന്ന പേരിൽ ലണ്ടനിൽ നടത്തിയ പ്രഭാഷണത്തിലാണ്. ബി ജെ പി നേതൃത്വത്തിൻ്റെ കീഴിൽ രാജ്യം കോൺഗ്രസിൻ്റെ നയങ്ങളിൽ നിന്നും മാറി ശക്തമായ ദേശീയതയിലേക്ക് എത്തിയെന്നും, ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തരൂർ മോദിയെ കരിസ്മാറ്റിക് ലീഡർ എന്നാണ് വിശേഷിപ്പിച്ചത്.