
ഡല്‍ഹി: പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും.
കേന്ദ്ര സർക്കാർ ക്ഷണം തരൂർ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക.പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കുക.
മെയ് 22ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്.തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍ നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.സംഘത്തിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസും ഉണ്ട്.