ഡല്‍ഹി : ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ രഥയാത്രയെ ന്യായീകരിച്ച ശശി തരൂരിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. തരൂര്‍ സ്വന്തം അഭിപ്രായമാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു.
എപ്പോഴത്തെയും പോലെ തരൂരിന്‍റെ പ്രസ്താവനയോട് വിയോജിക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രവർത്തക സമിതി അംഗമായ തരൂരിന് ബാധ്യതയുണ്ടെന്നും പാര്‍ട്ടി വക്താവ് പവൻ ഖേര എക്‌സില്‍ കുറിച്ചു.
അതേസമയം, എല്‍.കെ. അദ്വാനിക്ക് 98-ാം ജന്മദിനമാശം നേർന്ന തരൂര്‍ അദ്ദേഹത്തെ പ്രശംസിച്ച് എക്സിൽ പോസ്റ്റ് ഇട്ടിരുന്നു. അദ്വാനിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചായിരുന്നു തരൂരിന്റെ പോസ്റ്റ്. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ മായാത്തതാണ്. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് കാരണമായി കണക്കാക്കപ്പെടുന്ന അദ്വാനിയുടെ രഥയാത്രയെ ഒരഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.