ഡൽഹി : ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലില്‍ നിലപാട് തിരുത്തി കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പെന്ന് തരൂര്‍ വ്യക്തമാക്കി.
“30 ദിവസം ജയിലിൽ കിടന്നാൽ നിങ്ങൾക്ക് മന്ത്രിയായി തുടരാനാകുമോ” എന്ന് ഒരു ദേശീയ മാധ്യമത്തോട് ഇത് സംബന്ധിച്ച ചോദ്യത്തിൽ തരൂർ പ്രതികരിച്ചത്. “എനിക്കിതിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ല. ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്" തരൂര്‍ നേരത്തെ ഉന്നയിച്ചത്.ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അതൃപ്തി ഉയര്‍ന്നിരുന്നു.