'UPA സർക്കാരിൻ്റെ ആശയം നടപ്പിലാക്കി': മോദിയുടെ മാവോയിസ്റ്റ് വേട്ടയ്ക്ക് ശശി തരൂരിൻ്റെ കൈയടി | Maoist

സുരക്ഷയും വികസനവും സമന്വയിപ്പിച്ചെന്ന് പ്രശംസ
Shashi Tharoor applauds PM Modi's Maoist hunt
ANI
Updated on

ന്യൂഡൽഹി: ഇടവേളയ്ക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പ്രകീർത്തിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടുന്നതിൽ മോദി സർക്കാർ വലിയ വിജയം കൈവരിച്ചതായി അദ്ദേഹം തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടി. സുരക്ഷാ നടപടികളും വികസന പ്രവർത്തനങ്ങളും ഒരുപോലെ സമന്വയിപ്പിച്ചു കൊണ്ടുള്ള സർക്കാരിന്റെ നീക്കമാണ് ലക്ഷ്യം കണ്ടതെന്നാണ് തരൂരിന്റെ വിലയിരുത്തൽ.(Shashi Tharoor applauds PM Modi's Maoist hunt)

യു.പി.എ സർക്കാരിന്റെ കാലത്തെ ആശയമാണ് മാവോയിസ്റ്റ് വേട്ടയിൽ മോദി സർക്കാർ ഫലപ്രദമായി നടപ്പിലാക്കിയത്. തീവ്രവാദത്തെ അടിച്ചമർത്താൻ 'ഇരുമ്പ് മുഷ്ടി' പ്രയോഗിക്കുന്നതിനൊപ്പം തന്നെ, ആ മേഖലകളിലെ ജനങ്ങൾക്ക് വികസനത്തിന്റെ 'സാന്ത്വന സ്പർശം' നൽകാനും സർക്കാരിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഈ മാതൃകയിലുള്ള പ്രവർത്തനങ്ങൾ തുടരണമെന്നും തരൂർ ലേഖനത്തിൽ ആവശ്യപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com