
മുംബൈ: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍. ബരാമതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പവാര്‍ വിരമിക്കൽ പ്രഖ്യാപിച്ചത്. പുതുതലമുറയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി മുമ്പോട്ട് പോകും. എന്നാൽ രാജ്യസഭയിൽ ഉണ്ടാകും.
ഒന്നരവർഷത്തോളം കാലാവധി ഇനിയും ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തെരഞ്ഞെടുത്തു. പക്ഷെ ഇപ്പോൾ എനിക്കെവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. എന്നാൽ അതുകൊണ്ട് അർത്ഥമാക്കുന്നത് പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നല്ല. എനിക്ക് അഅധികാരം വേണ്ടെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.