
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്(Shanghai Cooperation Organization Summit). ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയാണ് സന്ദർശനം നടത്തുക.
ചൈന സന്ദർശന വേളയിൽ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും അനൗപചാരിക കൂടിക്കാഴ്ചകൾ നടത്തുമെന്നും റിപ്പോർട്ടുണ്ട്. "റഷ്യൻ യുദ്ധ യന്ത്രത്തിന്" ഇന്ത്യ ഇന്ധനം നൽകുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ചൈന സന്ദർശന വിവരം പുറത്തുവരുന്നത്.
അതേസമയം അവസാനമായി പ്രധാനമന്ത്രി മോദിയുടെ ചൈനയിൽ ഔദ്യോഗിക സന്ദർശനം നടത്തിയത് 2019 ജൂണിലാണ്.