പട്ന: ബാരഹിലെ ഷാപൂരിൽ നടന്ന വെടിവയ്പ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു(murder case). ഷാപൂർ ഗ്രാമത്തിലെ താമസക്കാരായ ലാൽജി യാദവ് (35), രോഹൻ (37), രോഹിത് കുമാർ(18), ചന്ദൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2 നാടൻ പിസ്റ്റളുകളും 26 ലൈവ് കാട്രിഡ്ജുകളും 9 ലൈവ് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. സെപ്റ്റംബർ 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജഗദംബ സ്ഥാനിൽ നടന്ന വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.