

ഷാജഹാൻപൂർ: മോട്ടോർ സൈക്കിളിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച ദമ്പതികളും രണ്ട് കുട്ടികളുമടക്കം അഞ്ച് പേർ ട്രെയിനിടിച്ച് മരിച്ചു (Shahjahanpur Train Accident). അമൃത്സറിൽ നിന്നും സഹർസയിലേക്ക് പോകുകയായിരുന്ന ഗരീബ് രഥ് എക്സ്പ്രസ്സാണ് ബൈക്കിൽ ഇടിച്ചത്. അമിത വേഗതയിലെത്തിയ ട്രെയിൻ ബൈക്കിനെ 500 മീറ്ററോളം ദൂരത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
ലഖിംപൂർ ജില്ലയിലെ ബൻക ഗ്രാമവാസികളായ സേത്പാൽ (40), ഭാര്യ പൂജ (38), അവരുടെ നാല്, അഞ്ച് വയസ്സുള്ള രണ്ട് കുട്ടികൾ, സേത്പാലിന്റെ ഭാര്യാ സഹോദരൻ ഹരി ഓം (45) എന്നിവരാണ് മരിച്ചത്. വൈകുന്നേരം മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. റൗജ സ്റ്റേഷന് സമീപമുള്ള ആളില്ലാ ലെവൽ ക്രോസിംഗ് വഴി ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.
ദൂരെയുള്ള ട്രാക്കിലൂടെയാണ് ട്രെയിൻ വരുന്നതെന്ന് കരുതി യാത്രക്കാർ ബൈക്ക് ട്രാക്കിൽ നിർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രെയിൻ ഹോൺ മുഴക്കിയെങ്കിലും സമയത്ത് പ്രതികരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും ട്രെയിൻ നിന്നപ്പോഴേക്കും അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
Five people, including a couple, their two young children, and a relative, were killed on Wednesday evening in Uttar Pradesh's Shahjahanpur after their motorcycle was hit by the Garib Rath Express. The tragic accident occurred around 6:30 PM near Rauja railway station while the family was crossing the tracks through an unauthorized pedestrian passage on a single motorcycle. All victims died instantly as the train dragged the vehicle for nearly 500 meters.