സുചിത്ര മോഹൻലാലിന് കസേര ഒരുക്കിക്കൊടുത്ത് ഷാറുഖ് ഖാൻ; ചടങ്ങിന്റെ വീഡിയോ | National Film Awards

‘ജവാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഷാരൂഖ് ഖാന് ആണ്
Suchithra Mohanlal
Published on

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ സുചിത്ര മോഹൻലാലിനായി കസേര ഒരുക്കിക്കൊടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ദാദാ സാബിഹ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി കുടുംബസമേതമാണ് മോഹൻലാൽ എത്തിയത്.

സദസ്സിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായ ഷാരൂഖിന് അടുത്തായിരുന്നു മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ഇരിപ്പിടം. ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപ് ഇരിപ്പിടത്തിലേക്ക് എത്തിച്ചേർന്ന താരദമ്പതികളെ ഹൃദ്യമായാണ് ഷാരൂഖ് സ്വീകരിച്ചത്.

സുചിത്ര മോഹൻലാലിന് ഇരിപ്പിടം ഒരുക്കിക്കൊടുത്ത് അവർ ഇരുന്നതിന് ശേഷമാണ് ഷാറുഖ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നത്. ‘ജവാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖാനെ അവാർഡിന് അർഹനാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com