മുംബൈ : സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. റെയ്മണ്ട് വിൽസൺ ഡയസ് (53) ആണ് പോലീസിന്റെ പിടിയിലായത്.
മഹാരാഷ്ട്രയിലെ പാൽഘറിൽ കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ കാന്റീനിൽ വച്ചാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ 17നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളെ പീഡനത്തിനിരയാക്കിയത്. സ്കൂൾ മാനേജരിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് പ്രതി പിടിയിലായത്.