ചെന്നൈ : ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗാതിക്രമം നടത്തി അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ബിസിഎ വിദ്യാര്‍ത്ഥിക്കു നേരെയാണ് അധ്യാപകന്‍ ലൈംഗാതിക്രമം നടത്തിയത്. സഞ്ജീവ് കുമാര്‍ എന്ന അധ്യാകനെതിരെയാണ് വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്തത്.
അധ്യാപകന്‍ വീട്ടില്‍ കുടുംബം ഉണ്ടാകുമെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥിനി എത്തിയപ്പോള്‍ സഞ്ജീവ് കുമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം ലഘുഭക്ഷണം നല്‍കുകയും തുടര്‍ന്ന് ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ കോളേജ് അധികൃതരെ വിവിരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് അധ്യാപകനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.