കടുത്ത മാനസിക സമ്മർദം ; ഉത്തര്‍പ്രദേശില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു | BLO suicide

എസ്‌ഐആര്‍ നടപടികളില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
blo suicide

ലഖ്നൗ: ഉത്തർപ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവൽ ഓഫീസർ മരിച്ചു. ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. എസ്‌ഐആര്‍ നടപടികളില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ന് രാവിലെ 7.30ഓടെയാണ് വിഷം കഴിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുടുംബം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മേലുദ്യോ​ഗസ്ഥരുടെ മാനസിക സമ്മർദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുൻപ് വിപിൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഭാര്യ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, എസ്ആര്‍ നടപടികളില്‍ സമ്മര്‍ദ്ദം നേരിട്ടുന്നു എന്ന ആരോപണം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. ആത്മഹത്യയ്ക്ക് കാരണം കുടുംബ വിഷയമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com